ചേർത്തല:ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നട
ത്തുന്ന ഗാന്ധിദർശൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എയ്ഡഡ്,ഗവ.സ്കൂളുകളിലെ കുട്ടികൾക്കായി എൽ.പി തലത്തിൽ ചിത്രരചനാ മത്സരവും,യു.പി.തലത്തിൽ പ്രസംഗമത്സരവും,എച്ച്.എസ് തലത്തിൽ ഉപന്യാസ രചനാമത്സരവും ഓൺലൈനായി സംഘടിപ്പിക്കും.ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഗാന്ധി പുസ്തകവും സമ്മാനമായി നൽകും.20ന് മുമ്പ് എൻട്രികൾ ഗാന്ധി സ്മാരക സേവാ കേന്ദ്രത്തിൽ എത്തിക്കണം.വാട്ട്സ്ആപ്പ്:9447086549.ഇമെയിൽ:gandhikendram50@gmail.com.