മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതന ധർമ്മസേവാസംഘം നടത്തുന്ന മകരഭരണി മഹോത്സവവും 60ാമത് സപ്താഹയജ്ഞവും വാർഷികവും 15 മുതൽ 22 വരെ തീയതികളിൽ നടക്കും. 15ന് രാവിലെ 5ന് ഗണപതിഹോമം, അഖണ്ഡനാമജപയജ്ഞം, വൈകിട്ട് 5ന് സപ്താഹയജ്ഞവും മകരഭരണി മഹോത്സവത്തി​ന്റെയും

ഉദ്ഘാടനം ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവ്വഹിക്കും. സനാതന ധർമ്മസേവാസംഘം പ്രസിഡന്റ് അഡ്വ.എസ്.എസ് പിള്ള അദ്ധ്യക്ഷനാവും. വൈകിട്ട് 7ന് മാഹാത്മ്യ പ്രഭാഷണം.

സപ്താഹയജ്ഞം 16 മുതൽ 22 വരെ നടക്കും. ദിവസവും ഉച്ചക്ക് 1ന് നാരായണീയ പാരായണം നടക്കും. 17ന് വൈകിട്ട് 5ന് വിദ്വാൻ എസ്.രാമൻ നായർ അനുസ്മരണം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്യും. സനാതന ധർമ്മസേവാസംഘം രക്ഷാധികാരി എൻ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനാവും. 22ന് വൈകിട്ട് 3ന് അവഭൃഥസ്നാനം. 7ന് സനാതന ധർമ്മസേവാസംഘം 60-ാമത് വാർഷിക സമാപന സമ്മേളനം ഡെപ്യൂട്ടി ദേവസ്വം കമ്മി​ഷണർ ജി.ബൈജു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും.