ചാരുംമൂട് : ഒരു മാസം മുമ്പു നടന്ന അക്രമ സംഭവങ്ങളിൽ പ്രതികളായ മൂന്നുപേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം കൊടുവരതെക്കതിൽ വിഷ്ണു(21)വിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ താമരക്കുളം സജുഭവനം ശ്യാംകുമാർ ( 40 )നെയാണ് അറസ്റ്റു ചെയ്തത്. ശ്യാംകുമാറിന്റെ വീട്ടിൽ അക്രമം നടത്തിയെന്ന കേസിൽ വെട്ടേറ്റ വിഷ്ണു, മഠത്തിൽ കിഴക്കതിൽ ഗോപകുമാർ എന്നിവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ വി.ആർ.ജഗദീഷ്, എസ്.ഐമാരായ കെ.പി.അഖിൽ,റഹുമാബീവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.