പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ എൽഡിഎഫ്- കോൺഗ്രസ് കൂട്ടുകെട്ടെന്നാരോപിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബി.ജെ.പി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി അരുർ നിയോജക മണ്ഡലം പ്രസിഡൻ്റ തിരുനല്ലൂർ ബൈജു ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ വിമൽ രവിന്ദ്രൻ, പഞ്ചായത്തംഗങ്ങളായ വിനോദ് കണ്ണാട്ട് ,ആശാസുരേഷ്, വിജയമ്മ ലാലു, പഞ്ചായത്ത് സമിതി പ്രസിഡന്റ്രാജേഷ്, പി.ആർ സുധി, എം.ആർ ജയദേവൻ തുടങ്ങിയവർ സംസാരിച്ചു.