a
ജയദേവ്.എസ്

മാവേലിക്കര: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വെർച്വൽ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ ചെട്ടികുളങ്ങര ഹൈസ്കൂളിലെ സീനിയർ എസ്.പി.സി കേഡറ്റ് ജയദേവ്.എസ് നാടൻപാട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലയിലെ 50 എസ്.പി.സി സ്കൂളുകളുമായി മത്സരിച്ച് ഒന്നാം സ്ഥാനം നേടിയാണ് ജയദേവ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനതല മത്സരത്തിൽ 19 എസ്.പി.സി ജില്ലകളോട് മത്സരിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 9ാം ക്ലാസ്‌ വിദ്യാർത്ഥിയാണ് ജയദേവ്.എസ്.