vfb

ഹരിപ്പാട്‌: ഇരുചക്രവാഹനം തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു.ചേപ്പാട് കന്നിമേൽ കറുകയിൽ കെ.ശശിധരൻ നായരാണ് (68) മരിച്ചത്. ദേശീയപാതയിൽ ഡാണാപ്പടി നാരകത്തറയിൽ വച്ച് കഴിഞ്ഞ 28ന് പകൽ 11.30ഓടെയായിരുന്നു അപകടം. മത്സ്യം വാങ്ങുന്നതിന് വേണ്ടി സുഹൃത്തിൻ്റെ സ്കൂട്ടറിന് പുറകിലിരുന്ന് എത്തിയ ശശിധരൻ നായർ വണ്ടിയിൽ നിന്നിറങ്ങി റോഡരികിൽ നിൽക്കവേയാണ് അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശശിധരൻനായരെ ഹരിപ്പാട് ഗവ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സിച്ചു വരികെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :സുഭദ്രാമ്മ.മകൾ:ദേവിക എസ്. മരുമകൻ:പ്രവീൺ കുമാർ.