കുട്ടനാട്: വെളിയനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് വിവാദത്തിലേക്ക്. മൂന്നാം വാർഡ് മെമ്പറും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും മുൻ വൈസ് പ്രസിഡന്റുമായ ജയിംസ് ജോസഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ യു.ഡി.എഫിലെ സിന്ധു സൂരജ് നറുക്കെടുപ്പിലൂടെ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സാണായി
എൽ.ഡി.എഫിലെ സഞ്ജു ബിനോജ് ആണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് നോമിനേഷൻ നൽകിയിരുന്നത്. ജയിംസ് ജോസഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുന്നതോടെ സഞ്ജു ബിനോജിനും സിന്ധു സൂരജിനും വോട്ട് ഒരുപോലെയായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ സിന്ധു സൂരജിന് നറുക്ക് വീണു. രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങളെ തഴഞ്ഞ ശേഷം, യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫിലേക്ക് കൂറുമാറി വന്ന അംഗത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആക്കിയതിലുള്ള അമർഷമാണ് ജയിംസ് ജോസഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായതെന്നും പറയുന്നു.