അരൂർ: റെയിൽവേയുടെ സിഗ്നൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ അന്യ സംസ്ഥാന തൊഴിലാളിയായ കരാർ ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. ബീഹാർ പജിറ അറാറിയയിൽ രാജോനാർ സിംഗിൻ്റെ മകൻ സന്ദീപ് കുമാർ (24) ആണ് മരിച്ചത്. തീരദേശ പാതയിൽ അരൂർ കെൽട്രോൺ റെയിൽവെ ഗേറ്റിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ:ഭുലോദേവി. മക്കൾ: ഗോരപ്കുമാർ സിങ്, പ്രീതി.