അമ്പലപ്പുഴ : കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണയും പ്രതിഷേധ കൂട്ടായ്മയും സംസ്ഥാന സമിതിയംഗം കെ.കമലോത്ഭവൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.പി.ബി.രാഘവൻപിള്ള, മേഴ്സി ജോസി, യൂസഫ്, ബി.സുലേഖ, റ്റി.ഡി. ബാബു, രമേശൻ, സുരേന്ദ്രൻ കരുമാടി, അമൃത നാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.