അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭ മഹോത്സവവും ,ശങ്കരനാരായണ കലോത്സവവും ഇന്ന് മുതൽ 25 വരെ നടക്കും. ഇന്ന് രാവിലെ 11ന് കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി ,മധുസൂധനൻ നമ്പൂതിരി ,വാസുദേവൻ നമ്പൂതിരി ,മേൽശാന്തി യദുകൃഷ്ണണൻ നമ്പൂതിരി എന്നിവർ ചേർന്ന് ഭദ്രദീപ പ്രകാശനം നിർവഹിക്കും.11 . 30 ന് കളഭാഭിഷേക ദർശനം.20 പേർ വീതമുള്ള ക്യൂ ആയാണ് ഭക്തജനങ്ങളെ ദർശനത്തിന് അനുവദിക്കുക. പ്രസാദം ഊട്ട് ഉണ്ടായിരിക്കില്ല.വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 6.45 ന് ദേവസംഗീതിക. 8-30 ന് വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം. ഒന്നാം ദിവസത്തെ വഴിപാട് സമർപ്പിക്കുന്നത് തൃപ്തി ഫുഡ് പ്രൊഡക്ട്സ് അമ്പലപ്പുഴയാണ്. 10 വയസിനു താഴെയും 65 വയസിന് മുകളിലുമുള്ള ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല.