ആലപ്പുഴ: വിദ്യാർത്ഥികളിൽ ജൈവകൃഷി പ്രത്സാഹിപ്പിക്കുന്നതിനായി ഹരിതമിഷന്റെ ഹരിത വിദ്യാലയം പദ്ധതി അനുസരിച്ച് പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേന കൃഷി ആരംഭിച്ചു. നടീൽ ഉത്സവം ഹരിതമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്.രാജേഷ് നിർവഹിച്ചു. സ്കൂൾമാനേജർ ഇടശ്ശേരി രവി മുഖ്യപ്രഭാഷണം നടത്തി. മിഷൻ റിസോഴ്സ് പേഴ്സൺ ടി.കെ.വിജയൻ പദ്ധതി വിശദീകരിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ്കുമാർ, പഞ്ചായത്ത് അംഗം സി.എച്ച്.സാലി, റിസോഴ്സ് പേഴ്സൺ എസ്.ദേവരത്നൻ, പി.ടി.എ പ്രസിഡന്റ് എ.ഷാജഹാൻ, വൈസ് പ്രസിഡന്റ് എൻ.മോഹനൻ, ഹയർസെക്കൻഡറി പ്രൻസിപ്പൽ കെ.പി.ശ്രീലേഖ, സ്റ്റാഫ് സെക്രട്ടറി ബി.ബിജു, സീനിയർ അസി. ബി.ഹരികുമാർ, ഹരിത വിദ്യാലയം കോ-ഓർഡിനേറ്റർ പി.ഡി.ലളിത എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം.എം.ജ്യോതി സ്വാഗതവും അദ്ധ്യാപകൻ എ.ഹമീദ് നന്ദിയും പറഞ്ഞു.