ആലപ്പുഴ: ബ്രാഹ്മണ സമൂഹമഠത്തിൽ ഇന്ന് വൈകിട്ട് 6.30ന് അഷ്ടോത്തരസഹസ്ര നാളികേര നീരാജ്ഞനം നടക്കും. 36അടി നീളത്തിൽ 18പടികളോടുകൂടി തയ്യാറാക്കിയ നിരകളിൽ 1008 തേങ്ങ രണ്ടായുടച്ച് നല്ലെണ്ണനിറച്ച് 2016 എള്ളുകിഴികളിലാണ് നീരാജ്ഞനം തെളിയിക്കുന്നത്.