ആലപ്പുഴ : ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ലോഗോയിൽ നിന്നും ഗുരുവിനെ ഒഴിവാക്കിയത് പിൻവലിക്കേണ്ടിവന്നത് എസ്. എൻ.ഡി പി യോഗത്തിന്റെ സംഘടിത ശക്തിയുടെ വിജയമാണെന്ന് മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കൺവീനർ ജയലാൽ എസ്.പടിത്തറ പ്രമേയം അവതരിപ്പിച്ചു. ചെയർമാൻ ഡോ.എം. പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ദയകുമാർ ചെന്നിത്തല സ്വാഗതം പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ഹരിപാലമൂട്ടിൽ എന്നിവർ പ്രസംഗിച്ചു