ആലപ്പുഴ : തണ്ണീർമുക്കം ബണ്ട് വഴിയുള്ള ജലനിർഗമനം സുഗമമാകണമെങ്കിൽ ബണ്ടിന്റെ മദ്ധ്യഭാഗത്തുള്ള മൺചിറ പൂർണ്ണമായും പൊളിച്ചുമാറ്റി മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.
സിബി കല്ലുപാത്ര , എം.കെ.പരമേശ്വരൻ , ജേക്കബ് എട്ടുപറയിൽ , ഇ.ഷാബ്ദ്ദീൻ , ജോസ് നെടുങ്ങാട് , ബിനു മദനനൻ പി.ജെ.ജെയിംസ് , പി.ടി.രാമചന്ദ്രൻനായർ എന്നിവർ സംസാരിച്ചു.