കറ്റാനം: തർക്കം നിലനിൽക്കുന്ന കട്ടച്ചിറ പള്ളിയിൽ തുടർച്ചയായി യാക്കോബായ വിശ്വാസികളെ സെമിത്തേരിയിൽ പ്രാർത്ഥിക്കാൻ അനുവദിക്കാത്തതിലും വിശ്വാസികൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന മെത്രാൻ കക്ഷികളുടെ നിലപാടിൽ പ്രതിഷേധിച്ചും കട്ടച്ചിറ ഇടവക വിശ്വാസികളുടെ ആഭിമുഖ്യത്തിൽ 19 ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും.
വിശ്വാസികളെ പള്ളിയിലും സെമിത്തേരിയിലും കയറാൻ അനുവദിക്കാതെയും വിശ്വാസികൾക്ക് പ്രാർത്ഥിക്കുവാൻ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള കുരിശടി' ഗേറ്റിട്ടു പൂട്ടുകയും വിശ്വാസികളെ തടയുന്നില്ല എന്ന പ്രസ്താവന ഇറക്കുകയും ചെയ്യുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട് അപലപനീയമാണെന്നും വരുംദിവസങ്ങളിൽ കൊല്ലം ഭദ്രാസനത്തിലെ ആത്മീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ തുടർ സമരപരിപാടികൾ തീരുമാനിക്കുമെന്നും യോഗം വ്യക്തമാക്കി. കൊല്ലം ഭദ്രാസന സെക്രട്ടറി ഫാദർ ജോർജീ ജോൺ, ഫാദർ സഞ്ജയ് ബാബു, ഫാദർ റോയ് ജോർജ്, ട്രസ്റ്റീ അലക്സ് എം ജോർജ്, കുരുവിള മാത്യു, ജോസ് തമ്പാൻ,, ബിജു ജോൺ, വർഗീസ് മാത്യു, തുടങ്ങിയവർ സംസാരിച്ചു.