ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പ്രതിമാസ ചതയദിന പ്രാർത്ഥന 16ന് കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തും. രാവിലെ 9ന് ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പതാക ഉയർത്തും. 9.15മുതൽ ബേബി പാപ്പാളിയുടെ നേതൃത്വത്തിൽ പ്രാ‌ർത്ഥനയും ഗുരുദേവ കൃതികളുടെ ആലാപനവും. 11ന് വിശേഷാൽ ഗുരുദേവ ദിവ്യനാമാ‌‌ർച്ചനയോടെ ചടങ്ങ് സമാപിക്കും.