ആലപ്പുഴ: സംസ്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാജി പാണ്ഡവത്ത്, അനിൽ പനച്ചൂരാൻ എന്നിവരുടെ അനുസ്മരണം ഇന്ന് വൈകിട്ട് 5ന് ആലപ്പുഴ ബീച്ചിൽ നടക്കും. വയലാർ ശരത്ചന്ദ്ര വർമ്മ, ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, സംസ്ഥാന ജനറൽ കൺവീനർ എൻ.വി.പ്രദീപ്കുമാർ, പ്രൊഫ.നെടുമുടി ഹരികുമാർ, ആലപ്പി അഷറഫ്, പ്രൊഫ:അഞ്ചയിൽ രഘു, അനി വർഗീസ്, വൈക്കം ഷിബു, സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ഡോ.ആർ.രാജേഷ് എന്നിവർ പങ്കെടുക്കും.