ആലപ്പുഴ: മുഴുവൻ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഐ.ടി.യു.സി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ തൊഴിലാളി അവകാശ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. കളക്ട്രേറ്റ് പടിക്കൽ നടന്ന കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി.വി.സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.മോഹൻദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എലിസബത്ത് അസീസി, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ, ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി.പി.മധു, പി.ജി.രാജപ്പൻ, പി.എം.അജിത്ത്, യു.ദിലീപ്, പി.ജി.രാധാകൃഷ്ണൻ, ആർ.സുരേഷ്, വി.സി.മധു, ബി.നസീർ, റസീലാ റഹീം, ലിൻഡാ സ്റ്റീഫൻ, സൂരജ, രഞ്ജിനി എന്നിവർ സംസാരിച്ചു. കളക്ട്രറ്റ് പടിക്കൽ ഇന്ന് നടക്കുന്ന തൊഴിലാളി അവകാശ സംരക്ഷണ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് എ.ശിവരാജൻ ഉദ്ഘാടനം ചെയ്യും.