മുതുകുളം :വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് കണ്ടല്ലൂർ പഞ്ചായത്ത് കമ്മി​റ്റി രൂപീകരിച്ചു. ഡി .പത്മജൻ (പ്രസിഡന്റ് ) ,എസ് .ശിശുപാലൻ (സെക്രട്ടറി) എം .തങ്കമണി ( ട്രഷറർ), കെ .വിശ്വനാഥൻ( വൈസ് പ്രസിഡന്റ്) , പി .ശാർങധരൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ . നിയോജക മണ്ഡലം പ്രസിഡന്റ് കണ്ടല്ലൂർ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സജീവ് കാടാശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു .രാജു പ്രണവം സ്വാഗതം പറഞ്ഞു .വിജയകുമാർ, രാജേന്ദ്രൻ ,ശുഭ ശീലൻ, സുതൽ ,ജയദേവൻ,അനിത തുടങ്ങിയവർ സംസാരിച്ചു.