ആലപ്പുഴ: പക്ഷിപ്പനി മൂലം കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ കോഴിയിറച്ചിക്കും അനുബന്ധ ഉത്പന്നങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരാഴ്ചയായി തുടരുന്ന നിരോധനം കാരണം വിവിധ താലൂക്കുകളിലെ കർഷകരും കച്ചവടക്കാരും ദുരിതത്തിലാണ്. ഇറച്ചിക്കോഴി മേഖലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ അടിയന്തിരമായി വിലക്ക് പിൻവലിക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.കെ.നസീറും,സെക്രട്ടറി ആർ.രവീന്ദ്രനും ആവശ്യപ്പെട്ടു.