ചെങ്ങന്നൂർ: പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊല്ലം, ഇളമാട് അർക്കന്നൂർ, വൈദ്യശാല പുത്തൻവീട്ടിൽ, കിരൺ സാരഥി (22)യാണ് മരിച്ചത്. ജനുവരി
7ന് എം.സി റോഡിൽ മുളക്കുഴ കനാൽ പാലത്തിനു സമീപം വച്ചാണ് കിരൺ സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചത്.