ചെങ്ങന്നൂർ: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ഒന്നായ തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ മകരസംക്രമ കാവടി മഹോത്സവം കോവിഡ് 19 ന്റെ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പഴയാറ്റിൽ ക്ഷേത്രത്തിൽ നിന്നുള്ള കാവടി വരവ് ഇക്കുറി ഉണ്ടാകില്ല. ജനുവരി 14 രാവിലെ 7 മണിക്ക് ക്ഷേത്രാങ്കണത്തിൽ പ്രദക്ഷിണം ചെയ്ത് അഭിഷേകം നടത്തുന്നു. രാവിലെ 10 മണിക്ക് കാവടി അഭിഷേകം ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നിശർമ്മൻ വാസുദേവ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. കാവടി ദ്രവ്യങ്ങളായ പനിനീര്‍, പാല്‍, നെയ്യ്, തേൻ, ശർക്കര, കരിക്ക്, കർപ്പൂരം, പുഷ്പം, അന്നം, കളഭം, തുടങ്ങിയവയുടെ അഭിഷേകം നടക്കും.