ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ, പള്ളിപ്പാട്ട് മുട്ടം കൊല്ലശ്ശേരി തറയിൽ പരേതനായ ചെല്ലപ്പന്റെ മകൻ ബിജു കൊല്ലശ്ശേരി (45) കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവ് ആയെങ്കിലും ഇന്നലെ രാവിലെ ഉണ്ടായ ശ്വാസതടസത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡി. ആശുപത്രിയിൽ നിന്നു വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കോൺഗ്രസ് ഭവനിലും പൊതുദർശനത്തിന് വച്ചു. വൈകിട്ട് നാലുമണിയോടെ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: ലളിത. ഭാര്യ: ബിജി