മാവേലിക്കര: കണ്ടിയൂർ വേണാട്ട് റിട്ട.ഇന്ത്യൻ എയർഫോഴ്സ് ഫ്ളൈറ്റ് ലെഫ്റ്റനന്റ് കെ.ബാലകൃഷ്ണപിള്ള (90) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് രാവിലെ 8 മുതൽ 10 വരെ ഭവനത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം പരേതന്റെ ആഗ്രഹപ്രകാരം മെഡിക്കൽ കോളേജിന് കൈമാറും. മരണാനന്തര ചടങ്ങുകൾ ഉണ്ടായിരിക്കില്ല. ഭാര്യ: പരേതയായ പി.ഓമനക്കുട്ടിയമ്മ (റിട്ട.പ്രൊഫസർ, എം.എസ്.എം കോളേജ്, കായംകുളം). മക്കൾ: ബി.കെ പ്രസാദ്, ബി.ശ്രീപ്രകാശ് (ജോ.ആർ.ടി.ഒ കായംകുളം). മരുമക്കൾ: കെ.ലേഖ (എസ്.ഡി.വി സ്കൂൾ ആലപ്പുഴ), ശ്രീലേഖ.