photo
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന് കീഴിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ആരംഭിച്ച ഉണർവ് ഇടവിള കൃഷി പദ്ധതിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ നിർവഹിക്കുന്നു

ചേർത്തല:കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന് കീഴിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ആരംഭിച്ച ഉണർവ് ഇടവിള കൃഷി പദ്ധതിയുടെ വിളവെടുപ്പ് നടന്നു.കഞ്ഞിക്കുഴി പതിനൊന്നാം വാർഡിലെ വിനായക കൃഷി ഗ്രൂപ്പ് നടത്തിയ കപ്പ, ചേന, ചേമ്പ് കൃഷികളുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ നിർവഹിച്ചു.ഭരണ സമിതിയംഗം അനിലാ ബോസ് അദ്ധ്യക്ഷത വഹിച്ചു.ഭരണ സമിതിയംഗം ജി.മുരളി, കർഷക അവാർഡ് ജേതാവ് സുജിത്ത്,രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.കൺവീനർ സുനിത സ്വാഗതം പറഞ്ഞു. കൃഷി നടത്തുന്നതിന് മിതമായ പലിശ നിരക്കിൽ ബാങ്ക് വായ്പ ലഭ്യമാക്കിയിരുന്നു. വിളവെടുത്ത കിഴങ്ങുവർഗങ്ങൾ പ്രാദേശിക മാർക്ക​റ്റിൽ വി​റ്റഴിക്കും.