മാന്നാർ: കുട്ടമ്പേരൂർ ശുഭാനന്ദപുരം ശ്രീദുർഗാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവമാരംഭിച്ചു. തന്ത്രി പിരളിയിൽ ഇല്ലത്ത് ബ്രഹ്മശ്രീ ബാലകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10.24നു ശേഷമുള്ള മീനം രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാകർമ്മം .തുടർന്ന് ജീവകലാശാഭിഷേകം ച ഉപദേവ പ്രതിഷ്ഠകൾ, കലശാഭിഷേകങ്ങൾ, കുംഭാഭിഷേകം, ഉച്ചക്ക് 1 ന് സമൂഹസദ്യ, വൈകിട്ട് 3ന് പൊതുസമ്മേളനം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റർ കെ.വേണഗോപാൽ അധ്യക്ഷത വഹിക്കും. യാക്കോബായാ സുറിയാനി സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും .പി.എം.എ സലാം മുസ് ലിയാർ മുഖ്യ പ്രഭാഷണവും നടത്തും ജനപ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, തുടങ്ങിയവർ സംസാരിക്കും വൈകിട്ട് 6ന്ദീപക്കാഴ്ചയും സമൂഹാരാധനയും രാത്രി 8 നു മാസ്റ്റർ സഞ്ജയ്റാം എസ്.മാവേലിക്കരയുടെ സംഗീതസദസ്സും ഉണ്ടാകും.