ചേർത്തല:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്ക് പുരയിടത്തിൽ നടത്തിയ കിഴങ്ങ് വർഗ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ നിർവഹിച്ചു.ചേമ്പ്,ചേന,കാച്ചിൽ തുടങ്ങിയ കിഴങ്ങ് വർഗങ്ങളാണ് കൃഷി ചെയ്തത്.ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് ഭരണ സമിതി അംഗങ്ങളായ ആർ.സുഖലാൽ,കെ.രമേശൻ,കെ.എസ്.ശരത്,നിബു എസ്.പത്മം,ജി.രാജേശ്വരി,രജനി ദാസപ്പൻ,കൃഷി ഓഫീസർ ഗ്രേസി ജോർജ്ജ്,പി.സുരേന്ദ്രൻ,വി.പി.സന്തോഷ്,ടി.എം.മഹാദേവൻ,കെ.പി.മോഹനൻ എന്നിവർ സംസാരിച്ചു.ബാങ്ക് ഭരണ സമിതി അംഗം ഡി.പ്രകാശൻ സ്വാഗതവും സെക്രട്ടറി ഡി.ബാബു നന്ദിയും പറഞ്ഞു.