ചേർത്തല : എസ്.എൻ.ഡി.പി യോഗം കൊക്കോതമംഗലം വെസ്റ്റ് 5239ാം നമ്പർ ശാഖ ഓഫീസ് ഉദ്ഘാടനം 17ന് വൈകിട്ട് 4ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.ഡി.മോഹനൻ അദ്ധ്യക്ഷനാകും.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചേർത്തല സബ് രജിസ്ട്രാർ ബിജി സനൽകുമാർ ദീപപ്രകാശനം നിർവഹിക്കും.യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ ഛായാചിത്രം അനാഛാദനം നടത്തും.ശാഖ സെക്രട്ടറി സി.കെ.പ്രകാശൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.പി.ചിദംബരൻ നന്ദിയും പറയും.