ചേർത്തല: എ-എസ് കനാലിൽ ഇരുമ്പ് പാലം മുതൽ പടയണി പാലം വരെയുള്ള ഭാഗത്ത് ശുചിമുറി മാലിന്യം തള്ളുന്നത് നിത്യസംഭവമാകുന്നു.
രാത്രി 11നും പുലർച്ചെ 4നും ഇടയിലുമാണ് ടാങ്കർ ലോറികളിൽ കനാലിലേക്ക് മാലിന്യമൊഴുക്കുന്നത്. രണ്ടും മൂന്നും ടാങ്കറുകൾ ഒരേ സമയമെത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇരു കരകളിലെയും വ്യാപാരികളും താമസക്കാരും രൂക്ഷമായ ദുർഗന്ധത്താൽ വലയുകയാണ്. കനാലിൽ ഒഴുക്ക് നിലച്ചതിനാൽ സാംക്രമിക രോഗ ഭീഷിണിയുമുണ്ട്. പൊലീസും നഗരസഭ അധികൃതരും താലൂക്ക് ഭരണകൂടവും അടിയന്തിരമായി ഇടപ്പെട്ട് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.