dr-k-venugopal
ഡോ. കെ. വേ​ണു​ഗോ​പാൽ

കൊ​ല്ലം: കൊ​വി​ഡ് വ​ന്ന​വ​രിൽ ഏ​റ്റ​വും കൂ​ടു​തൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​സു​ഖം ആ​സ്​ത​മ ഉൾ​പ്പെ​ടെ​യു​ള്ള ശ്വാ​സംമു​ട്ടലെന്ന് പഠ​ന​ഫ​ലം. ആ​ല​പ്പു​ഴ ജ​ന​റൽ ആ​ശു​പ​ത്രി ശ്വാ​സ​കോ​ശ രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ. കെ. വേ​ണു​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തിൽ കൊ​വി​ഡാ​ന​ന്ത​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലാ​ണ് പഠ​നം ന​ടത്തിയ​ത്. 2021 ജ​നു​വ​രി 27 മു​തൽ 31 വ​രെ ന​ട​ക്കു​ന്ന ഇ​ന്ത്യൻ ചെ​സ്റ്റ് സൊ​സൈ​റ്റി​യു​ടെ 22-ാ​മ​ത് വാർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലെ അ​വാർ​ഡ് വി​ഭാ​ഗ​ത്തിൽ അ​വ​ത​രി​പ്പി​ക്കാൻ പഠ​നം തി​ര​ഞ്ഞെ​ടു​ത്തു.
പഠ​ന​ഫ​ലം ലം​ഗ് ഇ​ന്ത്യ​യിൽ പ്ര​സി​ദ്ധീ​ക​രി​ക്കും. കൊ​വി​ഡാ​ന​ന്ത​ര ചി​കി​ത്സാ ​കേ​ന്ദ്ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ ആ​ദ്യ പഠ​ന ഫ​ല​മാ​ണി​ത്. കൊ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തി​ന് ശേ​ഷം പത്ത് ദി​വ​സം ക​ഴി​ഞ്ഞ​വ​രെ​യാ​ണ് പഠ​ന​ത്തി​ലുൾ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് രോ​ഗി​കൾ​ക്ക് ഹൃ​ദ​യാ​ഘാ​ത​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങൾ ഉ​ണ്ടാ​യി​രു​ന്നു.
കൊ​വി​ഡാ​ന​ന്ത​രം മി​ക്ക രോ​ഗ​ങ്ങ​ളും നി​സാ​ര​മാ​ണെ​ങ്കി​ലും ഹൃ​ദ്രോ​ഗ സാദ്ധ്യ​ത​ ഉ​ള്ള​തി​നാൽ ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ളും അ​വ​ഗ​ണി​ക്കാ​തെ ചി​കി​ത്സ തേടണമെ​ന്ന് ഗ​വേ​ഷ​ണ വി​ഭാ​ഗം ത​ല​വ​നും ചീ​ഫ് കൺ​സൾ​ട്ടന്റു​മാ​യ ഡോ. കെ. വേ​ണു​ഗോ​പാൽ പ​റ​ഞ്ഞു. ഡോ. രാ​ധിൻ, ഡോ. ദീപു, ഡോ. ജലജാമണി എന്നിവരും പഠ​ന സം​ഘ​ത്തി​ലുണ്ടായിരുന്നു.

 പഠ​ന​ത്തിൽ കണ്ടെത്തിയത്

1. 65 % രോ​ഗി​ക​ളി​ലും ശ്വാ​സംമു​ട്ടൽ പ്ര​ധാ​ന ല​ക്ഷ​ണം

2. ശ്വാ​സംമു​ട്ടൽ കൂ​ടു​ത​ലും സ്​ത്രീ​ക​ളിൽ (38%)

3. ഇ​തിൽ 23 % പേർ​ക്ക് മാ​ത്ര​മേ കൊ​വി​ഡ് രോ​ഗ​കാ​ല​ത്ത് ശ്വാ​സം മു​ട്ടൽ ഉ​ണ്ടാ​യുള്ളു

 മ​റ്റു രോ​ഗ​ങ്ങൾ


ചു​മ 21%

ക്ഷീ​ണം 48%

ശാ​രീ​രി​ക വേ​ദ​ന​യും ന​ടു​വേ​ദ​ന​യും 26%

മ​ണ​മ​റി​യാ​തി​രി​ക്കൽ 5%

പനി 4%