ചാരുംമൂട് : ഇരു വൃക്കകളും തകരാറിലായ ചുനക്കര കിഴക്ക് 2888ാം നമ്പർ ശാഖായോഗാഗം പ്രതീഷിന് സഹായഹസ്തവുമായി ശാഖായോഗം കൂട്ടായ്മ. 25 ലക്ഷത്തോളം രൂപ ചെലവുവരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക് തുക സമാഹരിക്കാൻ ശാഖാ യോഗത്തിന്റെയും വനിതാ സംഘം, യൂത്ത് മൂവ്മെന്റ് പ്രവർത്തകരുടെയും നേതൃത്വത്തിൽ ചികിത്സാസഹായ നിധിയ്ക് രൂപം കൊടുത്തു. ശാഖ പ്രസിഡൻ്റ് ശശിധരൻ , സെക്രട്ടറി കെ. കോമളൻ, എന്നിവർ രക്ഷാധികാരി കളും വി. വിഷ്ണു ചെയർമാനും എസ്. ശ്രീക്കുട്ടൻ കൺവീനറും സുമു ട്രഷററുമായുള്ള കൂട്ടായ്മ ആണ് സഹായ നിധി സമാഹരണത്തിന് നേതൃത്വം നൽകുന്നത്. ഭവന സന്ദർശനത്തിന് എസ്.എൻ. ഡി.പി യോഗം ചാരുംമൂട് യുണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, കൺവീനർ ബി.സത്യപാൽ, വൈസ് ചെയർമാൻ രഞ്ജിത്ത് രവി, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ചന്ദ്രബോസ്, വന്ദന സുരേഷ്, സ്മിത ദ്വാരക, മഹേഷ് വെട്ടിക്കോട് എന്നിവർ നേതൃത്വം നൽകി. സഹായം സ്വീകരിക്കുന്നതിനായി ഫെഡറൽ ബാങ്കിന്റെ ചാരുംമൂട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ : 11610100302291,IFSC code : FDRL0001161