ആലപ്പുഴ: 2004 ജനുവരി ഒന്നു മുതൽ 2019 ഡിസംബർ 31 വരെയുളള കാലയളവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്ത് പിരിച്ചുവിട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും ജോലിയിൽ നിന്നും വിടുതൽ ചെയ്ത സർട്ടിഫിക്കറ്റും, മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം ജനുവരി 20നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.