അമ്പലപ്പുഴ: തെരുവു നായ്ക്കളുടെ കടിയേറ്റ് പശുക്കൾ ചാകുന്ന സംഭവത്തിൽ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് കർഷകസംഘം അമ്പലപ്പുഴ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രണ്ടു മാസത്തിനിടെ 13 പശുക്കളാണ് പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലായി ചത്തത്. നാട്ടുകാരിൽ ചിലർക്കും നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. തെരുവുനായ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് കർഷക സംഘം ഏരിയ പ്രസിഡന്റ് ജി.ആനന്ദൻ പിള്ള, ആക്ടിംഗ് സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ എന്നിവർ പറഞ്ഞു.