ambala
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രനിർമ്മാണ ധന സംഗ്രഹ സമിതി ജില്ലാ സംഘാടക സമിതി രൂപീകരണയോഗം അഖില ഭാരതീയ സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ : സർവ്വ ധർമ്മ സമഭാവന എന്നത് ലോകമതങ്ങളോടുള്ള ഭാരതീയ കാഴ്ചപ്പാടാണെന്ന് അഖില ഭാരതീയ സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ പറഞ്ഞു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രനിർമ്മാണ ധന സംഗ്രഹ സമിതിയുടെ ജില്ലാ സംഘാടക സമിതി രൂപീകരണയോഗം അമ്പലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം. ഡോ. അമ്പലപ്പുഴ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ വിജയകുമാർ അഷ്ടപദി കീർത്തനാലാപനം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യവാഹ് ഒ കെ അനിൽ, വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം. ജയകൃഷ്ണൻ, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ശ്രേയസ് നമ്പൂതിരിഎന്നിവർ സംസാരിച്ചു.