ആലപ്പുഴ: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരചത്വരത്തിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം 23 ദിവസം പിന്നിട്ടു. ഇന്നലെ നടന്ന സമരം കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ജോയിക്കുട്ടി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി.വേണുഗോപാൽ, ശ്രീകുമാർ ഉണ്ണിത്താൻ, ജയമോഹൻ, ജി.മധുസുദനൻ പിള്ള, ഒ.എം.സാലി, ഷാജി മുകുന്ദദാസ്, പി.എച്ച്.അബ്ദുൾ ഗഫൂർ, കെ.ജി.രഘുനാഥ് എന്നിവർ സംസാരിച്ചു.