കായംകുളം: കേരള സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഭരണിക്കാവ് റീജിയണൽ സെന്ററിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച് ബാബുജാൻ നിർവഹിക്കും.

പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ അദ്ധ്യക്ഷത വഹിക്കും. മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.വാസുദേവനെ ചടങ്ങിൽ ആദരിക്കും. പ്രിൻസിപ്പൽ ഡോ.പി.പത്മകുമാർ, എൽ.അനിൽകുമാർ,നികേഷ് തമ്പി തുടങ്ങിയവർ സംസാരിക്കും.