ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക കർമ്മസേനയും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് തരിശു കിടന്നിരുന്ന രണ്ടര ഏക്കർ സ്ഥലത്തെ കാടുവെട്ടിയൊരുക്കി കാന്താരി കൃഷിക്കു സജ്ജമാക്കി. കൃഷ്ണപുരം പഞ്ചായത്തിലെ എട്ടാം വാർഡിൽ മാവനകുറ്റി പുരയിടത്തിലാണ് കാന്താരി കൃഷിക്കും ഇടവിളയായി കപ്പ കൃഷിക്കുമായി നിലമൊരുക്കിയത്. ട്രാക്ടർ ഉപയോഗിച്ച് നിലം കിളച്ചാണ് വർഷങ്ങളായി കാടുപിടിച്ച് തരിശുകിടന്ന പുരയിടം കൃഷിക്കായി സജ്ജമാക്കിയത്. കൃഷിയിറക്കൽ ചടങ്ങിൽ പുരയിടം ഉടമ അനിരുദ്ധൻ, വാർഡ് അംഗം ടി​.സഹദേവൻ, കൃഷ്ണപുരം കൃഷിഭവൻ ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, കാർഷിക കർമസേന ക്ലസ്റ്റർ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.