അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ട് കളഭമഹോത്സവത്തിന് ഇന്നലെ തുടക്കമായി. കൊവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്.രാവിലെ 10ന് പുതുമന വാസുദേവൻ നമ്പൂതിരി കളഭ മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഒന്നാം കളഭ ദിവസം തന്നെ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കളഭ ദിവസങ്ങളിൽ നടത്തി വന്നിരുന്ന ശങ്കരനാരായണ കലോത്സവവും ഇക്കുറി ചുരുക്കി. ശങ്കരനാരായണ സംഗീതോത്സവം പന്ത്രണ്ടാം കളഭ ദിനത്തിൽ മാത്രമായി​ നടത്തും.