photo
പി.എസ്.എം.ഹുസൈൻ(ധനകാര്യം)

ആലപ്പുഴ: നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ തിരഞ്ഞെടുപ്പിൽ ആറ് സ്ഥിരം സമിതികളിലും എൽ.ഡി.എഫ് വിജയിച്ചു. എ.ഷാനവാസ് (ക്ഷേമകാര്യം), കെ.ബാബു ( പൊതുമരാമത്ത്), ബീന രമേശ് (ആരോഗ്യം) എന്നിവർ സി.പി.എം പ്രതിനിധികളാണ്. സി.പി.ഐയിലെ പി.എസ്.എം.ഹുസൈൻ(ധനകാര്യം), ആർ.വിനീത (വിദ്യാഭ്യാസം, കല--കായികം ), കേരള കോൺഗ്രസ് -എമ്മിലെ ബിന്ദു തോമസ് കളരിക്കൽ( വികസനം) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭാദ്ധ്യക്ഷ സൗമ്യരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.