ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം പോള - ചാത്തനാട് 293ാം നമ്പർ ശാഖയിൽ ഗുരുദേവപ്രതിഷ്ഠാവാർഷികം ആചരിച്ചു. ശാഖാ പ്രസിഡന്റ് വി. സജീവ്കുമാർ പതാക ഉയർത്തി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡംഗം പി.വി.സാനു മുഖ്യാതിഥിയായി. തദ്ദേശ സ്ഥാപന പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഗോപിക വിജയപ്രസാദ്, ബി.മെഹബൂബ്, രാഖി റെജികുമാർ, സുമം സ്കന്ദൻ, പൊലീസിന്റെ വിശിഷ്ട സേവാമെഡൽ നേടിയ എസ്.സുരേഷ്കുമാർ, വണ്ടാനം ആശുപത്രിയിൽ ഹെഡ് നഴ്സായ ശുഭാഗിരീശൻ, എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ ബി.സുജാതൻ, ആശാവർക്കർമാരായ ബിന്ദു ഷാജി, ആബിതാ ബാലാജി, അനിതകുമാരി, കവിത സുനിൽ എന്നിവരെ ആദരിച്ചു.