അമ്പലപ്പുഴ: തകഴി വീണ്ടും കൊവിഡ് ആശങ്കയിൽ.വ്യാഴാഴ്ച 166 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 84 ആയി . രോഗികളുടെ എണ്ണം നിയന്ത്രണാതീതമായതോടെ 3,6, 13 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണുകളാക്കി .കണ്ടെയിൻമെന്റ് സോണിൽ നിർദേശം മറികടന്ന് തുറന്നു പ്രവർത്തിച്ച മൂന്നു കടയുടമകൾക്കെതിരെ കേസെടുത്തു.