ഹരിപ്പാട്: ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കൊല്ലശ്ശേരിയുടെ നിര്യാണത്തിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പുതുശേരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ.മോഹനൻപിള്ള, കെ.ഇ അബ്ദ്ദുൾ റഷീദ്, കെ.കെ മുരളി, എ.ആർ.രാജൻ, കെ.ജി പ്രഭാകരൻ, അനിൽ മുണ്ടപ്പള്ളിൽ, സാജൻ കോട്ടപ്പുറം, സജീവ് എസ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.