തുറവൂർ:കോൺഗ്രസ് അരൂർ നിയോജക മണ്ഡലം നേതൃയോഗം 17ന് രാവിലെ 9.30ന്‌ കുത്തിയതോട്ടിലെ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ നടക്കും. ഡി.സി.സി.പ്രസിഡന്റ് അഡ്വ.എം.ലിജു അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി. സെക്രട്ടറി പി.വിശ്വനാഥൻ, കെ.പി.സി.സി.ജനറൽ സെക്രട്ടറി പാലോട് രവി , സെക്രട്ടറി ടോണി ചമ്മിണി , ഷാനിമോൾ ഉസ്മാൻ എം.എൽ.എ എന്നിവർ പങ്കെടുക്കും.