ചാരുംമൂട്: വേടരപ്ലാവ് ശാഖയിൽ ശാഖാ വാർഷികവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ വാർഷികവും ജനുവരി 16 ,17 തീയതികളിലായി നടക്കും. ജനുവരി 17ന് ക്ഷേത്രതന്ത്രി ശ്രീ നാരായണ പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, അഷ്ടദ്രവ്യ ഗണപതി ഹോമം, കലശപൂജ എന്നിവയും ശിവഗിരിമഠം ശ്രീമദ് വിശാലനന്ദ സ്വാമികളുടെ മുഖ്യകാർമികത്വത്തിൽ മഹാസർവൈശ്വര്യപൂജ നടക്കും. വൈകിട്ട് അഞ്ചിന് ശാഖ പ്രസിഡന്റ് ഡി വിജയന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന അനുമോദന സമ്മേളനം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ ബി. സത്യപാൽ ചികിത്സാധനസഹായവും വൈസ് പ്രസിഡന്റ് രഞ്ജിത്ത് വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്യും.