ambala

അമ്പലപ്പുഴ: ഒരു മാസം മുൻപ് പുന്നപ്രയിൽ നിന്നും ചെത്തുതൊഴിലാനായി വൈക്കം കൈപ്പുഴ മുട്ട് ഭാഗത്ത് പോയ തൊഴിലാളിയെ സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് കരിമ്പാവളവ് പുത്തൻ ചിറ അജാകരൻ -രാധ ദമ്പതികളുടെ മകൻ അജി ( 50 )യെ ആണ് കേക്ക ഭാഗത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ തെങ്ങ് ചെത്താനായി പോയ അജിയെ ഇന്നലെ ഉച്ചക്ക് 11-30 തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ഒപ്പം താമസിക്കുന്നവർ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.മരണ കാരണം അറിവായിട്ടില്ല. ഭാര്യ - കുസുമം. മക്കൾ - അഖിൽ, അഭിജിത്