തുറവൂർ: യുവജന കൂട്ടായ്മയായ പ്രഹ്ളാദ സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുറവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ അനുമോദനം. പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, ട്രസ്റ്റ് സെക്രട്ടറി ഭരത് ജഗദീഷിന് ഉപഹാരം നൽകി. കഴിഞ്ഞ പ്രളയ കാലത്തും കോവിഡ് മഹാമാരിയിലും പ്രഹ്ലാദ നടത്തിയ മാതൃകാപരമായ സേവനങ്ങളെ വിലയിരുത്തിയ പഞ്ചായത്ത് കമ്മിറ്റി പ്രഹ്ലാദയുടെ മാതൃകപരമായ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ വാഗ്ദാനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ. ജോർജ് സംസാരിച്ചു.