ചേർത്തല:നഗരസഭയിൽ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരെ മത്സരമില്ലാതെ തിരഞ്ഞെടുത്തു.എൽ.ഡി.എഫിനു വ്യക്തമായ ഭൂരിപക്ഷമുള്ള കൗൺസിലിൽ ഭരണ കക്ഷിയിലെ എല്ലാ ഘടക കക്ഷികൾക്കും അദ്ധ്യക്ഷസ്ഥാനം നൽകി.ആര്യോഗ്യ വിദ്യാഭ്യാസ സമിതികൾ ആദ്യ രണ്ടര വർഷമാണ് ഘടക കക്ഷികളായ കോൺഗ്രസ് എസിനും കേരളാ കോൺഗ്രസ്(എമ്മിനും) നൽകുന്നത്.അവസാന രണ്ടരവർഷം സി.പി.എമ്മിനായിരിക്കും.
സി.പി.എം ഏരിയാ സെന്റർ അംഗമായ എ.എസ്.സാബുവാണ് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.ക്ഷേമകാര്യ സമിതിയിലേക്ക് 17-ാം വാർഡിൽ നിന്നുള്ള ജി.രഞ്ജിത്ത് തിരഞ്ഞെടുക്കപ്പെട്ടു.
വികസനകാര്യ അദ്ധ്യക്ഷ സ്ഥാനത്ത് സി.പി.ഐയിലെ ഒന്നാം വാർഡംഗം സ്മിതാ സന്തോഷും,ആരോഗ്യ സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് 28-ാം വാർഡിൽ നിന്നുള്ള കോൺഗ്രസ് എസ് പ്രതിനിധി ലിസി ടോമിയും വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷയായി രണ്ടാംവാർഡിൽ നിന്നുള്ള കേരളാ കോൺഗ്രസ് എം അംഗം ഷീജാസന്തോഷും തിരഞ്ഞെടുക്കപെട്ടു.
കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തെങ്കിലും മത്സരിച്ചില്ല.മൂന്നു ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു.