കായംകുളം: കായംകുളം നഗരസഭാ സ്ഥിരം സമിതി ചെയർമാൻ തി​രഞ്ഞെടുപ്പിൽ നിന്നും മുസ്ലിം ലീഗ് കൗൺസിലർമാർ വിട്ടു നിൽക്കും. കായംകുളം മുനിസിപ്പൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി രൂപീകരിക്കുകയോ ഇത് സംബന്ധിച്ചു യു.ഡി.എഫ് തലത്തിൻ തീരുമാനം എടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിൻ ഇന്ന് നടക്കുന്ന ചെയർമാൻന്മാരുടെ തി​രഞ്ഞെടുപ്പിൽ നിന്ന് മുസ്ലിം ലീഗ് കൗൺസിലറൻന്മാർ വിട്ട് നില്ക്കുവാൻ മുസ്ലിം ലീഗ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ കൂടിയ നേതൃയോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ. ഇർഷാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജനറൽ സെക്രട്ടറി സിയാദ് വലിയ വീട്ടിൽ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ എച്ചു,ബഷിർക്കുട്ടി, വിഷയാ അവതരണം നടത്തി.