ആലപ്പുഴ : കെ.എസ്.പി.പി.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഡി.ഡി.ഇ ഓഫീസ് ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. കെ.എസ്.പി.പി.ടി.എജില്ലാ പ്രസിഡന്റ് വിക്ടോറിയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ഡി.ശ്രീദേവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി.സുധീഷ്, മഹിളാമണി വി.ആർ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ധനപാലൻ.എസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇന്ദു സ്വാഗതവും മിനി ടീച്ചർ നന്ദിയും പറഞ്ഞു.