ആലപ്പുഴ: ആരോഗ്യ മേഖലയിലെ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന പ്രതിനിധികൾ ഇന്ന് കൊവിഡ് വാക്സിൻ സ്വീകരിക്കും. ജില്ലയിൽ 9 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്ന് കുത്തിവയ്പ് നടത്തുന്നത്. ജില്ലാ വാക്സിൻ സ്റ്റോറിൽ സംഭരിച്ചിരുന്ന വാക്സിൻ അതത് കേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, ചെങ്ങന്നൂർ, മവേലിക്കര, ജില്ലാ ആശുപത്രികൾ, കായംകുളം താലൂക്ക് ആശുപത്രി, ആർ.എച്ച്.ടി.സി.ചെട്ടികാട്, പുറക്കാട് പ്രാഥമികരോഗ്യ കേന്ദ്രം, ചെമ്പുംപുറം സാമൂഹികരോഗ്യകേന്ദ്രം, സേക്രഡ് ഹാർട്ട് ആശുപത്രി-ചേർത്തല എന്നിവിടങ്ങളാണ് ആദ്യഘട്ടത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി, ജില്ലാ പ്രോഗ്രാം മനേജർ (എൻ.എച്ച്.എം) ഡോ.കെ.ആർ.രാധാകൃഷ്ണൻ, ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്. സുജ, ജില്ലാ നഴ്സിംഗ് ഓഫീസർ ഗീത, ടെക്നിക്കൽ അസിസ്റ്റന്റ് സജി പി.സാഗർ, ജില്ലാ മെഡിക്കൽ ഓഫീസ് ഉദ്യോഗസ്ഥൻ റോഷൻ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ വസന്തി ലാറ, സ്റ്റോർ സൂപ്രണ്ട് എസ്.സതീഷ്, ഡ്രൈവർ സന്തോഷ്, ടി.ബി സെന്ററിലെ ലാബ് ടെക്നീഷ്യൻ എ. ജയ എന്നിവരും ആശമാർ, അങ്കണവാടി ജീവനക്കാർ, ശുചീകരണ ജോലിക്കാർ എന്നിവരുടെ പ്രതിനിധികളും നാളെ വാക്സിൻ സ്വീകരിക്കുന്നുണ്ട്. വാക്സിനേഷൻ റൂമിൽ വാക്സിൻ എടുക്കുന്ന ആൾ ഒഴികെ മറ്റാർക്കും പ്രവേശനമില്ല. മാദ്ധ്യമ പ്രവർത്തകരെയും കയറ്റില്ല.